കൈരളി യൂത്ത് ഫെസ്റ്റ് 2017

YFest2

മാസങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കും ക്രമീകരണങ്ങള്‍ക്കും ശേഷം കൊല്‍ക്കത്ത കൈരളി സമാജം, ഇന്‍ഫോസിസ് ഫൗണ്ടേഷനും ഭാരതീയ വിദ്യാഭവനുമായി ചേര്‍ന്ന് സംഘടിപ്പിച്ച യുവകലാകാരകൂട്ടായ്മയായ കൈരളി യൂത്ത് ഫെസ്റ്റ് 2017 ആവേശോജ്ജ്വലമായി സമാപിച്ചു. ജൂണ്‍ 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൊല്‍ക്കത്തയിലെ സതേണ്‍ അവന്യുവിലുള്ള ബിര്‍ല അക്കാദമി ഓഡിറ്റോറിയത്തിലായിരുന്നു മെഗാഷോയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നത്.

കൊല്‍ക്കത്തയിലെ മലയാളികള്‍ക്കിടയിലെ കുട്ടികളുടെ പ്രതിഭയെ കണ്ടെത്തുന്നതിനായി ഇതാദ്യമായാണ് ഒരു വേദിയൊരുങ്ങുന്നത്.
രണ്ടു ഘട്ടങ്ങളിലായി നടന്ന പ്രാഥമികമത്സരങ്ങളില്‍ നിന്നും വിജയികളെ തിരഞ്ഞെടുത്താണ് മെഗാ ഷോ ഒരുക്കിയത്. കൂടാതെ വിവിധയിനങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരേയും ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പത്ത് പേര്‍ക്ക് നിരവധിയിനങ്ങളിലായി കൈരളി പ്രതിഭാപുരസ്‌കാരം ലഭിച്ചു.
രണ്ടര മണിക്കൂര്‍ നീണ്ട മെഗാ ഷോയില്‍ രാഗദളം, ലാസ്യദളം എന്നീ ഇനങ്ങളിലായി മുപ്പതിലധികം കുട്ടികള്‍ പങ്കെടുത്തു. ശ്രീനാഥ് നായര്‍, സമീല്‍ സിക്കാനി, സിദ്ധാര്‍ത്ഥ് എന്നിവര്‍ സംഗീതവിഭാഗത്തിന് നേതൃത്വം നല്‍കി. തുഷാര്‍, വിജിത വിജയന്‍ എന്നിവര്‍ പരിപാടികളുടെ അവതാരകരായി. പൂര്‍ണമായും ചെറുപ്പക്കാര്‍ വേദി കൈയടക്കിയ മെഗാഷോ കൂടിയായിരുന്നു കൈരളി യൂത്ത് ഫെസ്റ്റ് 2017.

ഭാഷാവന്ദനം അഞ്ജലി നായര്‍, മീനാക്ഷി ശ്രീകുമാര്‍, ചൈതന്യ ഗോപാലന്‍ എന്നിവര്‍ ആലപിച്ചു.

സമാപനത്തോടനുബന്ധിച്ച് ഓഡിഷനടക്കമുള്ള ഘട്ടങ്ങളില്‍ പങ്കെടുത്ത എണ്‍പതോളം കുട്ടികള്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇന്‍ഫോസിസിനേയും ഭാരതീയ വിദ്യാഭവനേയും പ്രതിനിധീകരിച്ച് ശ്രീ ശിവശങ്കരന്‍, കൊല്‍ക്കത്ത കൈരളി സമാജം ട്രസ്റ്റ് അംഗം രാജീവ് നായര്‍, കൈരളി സമാജം പ്രസിഡന്റ് പി. വി വേണുഗോപാല്‍, വിധികര്‍ത്താക്കളെ പ്രതിനിധീകരിച്ച് ഭഗവതി അശോക് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സുധ ശ്രീകുമാര്‍ സമാപനപരിപാടികള്‍ നിയന്ത്രിച്ചു. കൈരളി സമാജം സെക്രട്ടറി ടി. അജയ്കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.

കൈരളി പ്രതിഭാപുരസ്‌കാരം ലഭിച്ചവര്‍ :

ഋത്വിക നായര്‍ (ലളിതഗാനം)
എ അരവിന്ദ് (ലളിതഗാനം)
ശ്രേയ അബ്രഹാം (ലളിതഗാനം)
ചൈതന്യ ഗോപാലന്‍ (ലളിതഗാനം)
മഹേഷ് എല്‍. നായര്‍ (ലളിതഗാനം)
മീര മണികണ്ഠന്‍ (ഭരതനാട്യം)
ആവണി അശോകന്‍ (ഭരതനാട്യം)
അപര്‍ണ പിള്ള ( ഭരതനാട്യം)
അഞ്ജലി നായര്‍ (ഭരതനാട്യം)
സൊനാലി മേനോന്‍ (മോഹിനിയാട്ടം)

ഇവരോടൊപ്പം വേദിയിലെത്തിയ യുവപ്രതിഭകള്‍ :

ശ്രീലക്ഷ്മി മോഹന്‍ദാസ്, മീനാക്ഷി ശ്രീകുമാര്‍, അനഘ നായര്‍, അശ്വിനി അശോകന്‍, സുരഭി സുരേശന്‍, ദേവിക മുരളീധരന്‍, സ്‌നേഹ ശിവശങ്കരന്‍, ജ്യോതി രാധാകൃഷ്ണന്‍, ശ്വേതാ പവിത്രന്‍, ശ്രുതി എസ്. കുമാര്‍, നിക്ക്ി നമ്പ്യാര്‍, വിജിത വിജയന്‍, ജാഹ്നവി കിരണ്‍, ആകാശ് ലീന പ്രകാശ്, അമൃത പ്രകാശ്, ദേവിക പ്രകാശ്, സ്മൃതി സുരേശന്‍…