കോവിലന്‍ അനുസ്മരണം

കോവിലന്‍ അന്തര്‍ദ്ദേശീയ പഠനഗ്രൂപ്പും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായി സംഘടിപ്പിച്ച കോവിലന്‍ അനുസ്മരണം 2016 ജൂലായ് 16 ന് കൊല്‍ക്കത്തയിലെ ബിര്‍ല അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
കേരളത്തിന്റെ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകനുമായ എം. എ ബേബി കോവിലന്‍ സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്തു. ‘കോവിലനിലെ വിമോചനധാതുക്കള്‍’ എന്ന വിഷയം പ്രമുഖ നിരൂപകനും പത്രപ്രവര്‍ത്തകനും ഭാഷാപോഷിണി പത്രാധിപരുമായ കെ. സി നാരായണന്‍ അവതരിപ്പിച്ച് സംസാരിച്ചു.
അന്തര്‍ദ്ദേശീയ കോവിലന്‍ പഠന ഗ്രൂപ്പിന്റെ പ്രതിനിധികളായ കെ. വി സുബ്രഹ്മണ്യന്‍, കെ. എ മോഹന്‍ദാസ്, കോ ഓര്‍ഡിനേറ്റര്‍ വേണു എടക്കഴിയൂര്‍ എന്നിവരും ജോഷി ജോസഫ്, കെ. ആര്‍ വിനയന്‍, ടി. കെ ഗോപാലന്‍, പി. വേണുഗോപാലന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് എം. എ റഹ്മാന്‍ സംവിധാനം ചെയ്ത ‘കോവിലന്‍ എന്റെ അച്ഛാച്ഛന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
 കൊല്‍ക്കത്ത കൈരളി സമാജത്തിനുവേണ്ടി സരോജം ശ്രീധരന്‍ കോവിലന്‍ കൃതികള്‍ ഏറ്റുവാങ്ങി.