തുഞ്ചന്‍ പുരസ്‌കാരം

തുഞ്ചന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്

കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് തുഞ്ചന്‍ പുരസ്‌കാരം. ലോകത്തെങ്ങുമുള്ള യുവപ്രതിഭകളില്‍നിന്ന് മലയാളത്തിലെഴുതുന്ന ഏറ്റവും മികച്ച കവിതയ്ക്കും കഥയ്ക്കും ഓരോ വര്‍ഷവും മാറി മാറി നല്‍കിവരുന്ന അവാര്‍ഡാണ് തുഞ്ചന്‍ പുരസ്‌കാരം. എം. ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്ന തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റുമായി ചേര്‍ന്നാണ് കൊല്‍ക്കത്ത കൈരളി സമാജം ഈ പുരസ്‌കാരം നല്‍കിവരുന്നത്. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
ഇതുവരെയായി  രമ്യ സഞ്ജീവ് ( കവിത) അബിന്‍ ജോസഫ് (കഥ) മുംതാസ് സി. പാങ്ങ് (കവിത) എന്നിവര്‍ക്ക് തുഞ്ചന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 
പത്ര മാധ്യമങ്ങളിലൂടെ നല്‍കുന്ന അറിയിപ്പ് പ്രകാരം നിയമാവലി പാലിച്ച് അയച്ചുകിട്ടുന്ന രചനകളില്‍ നിന്നും പ്രഗത്ഭരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുക്കുന്നത്. 30 വയസ്സ് കഴിയാത്ത എഴുത്തുകാരുടെ രചനകളാണ് പരിഗണിച്ചുവരുന്നത്.