നാടകങ്ങള്‍

Thalappu

കലാസ്‌നേഹികളേ..

ഞങ്ങള്‍ അഭിമാനപുരസ്സരം അവതരിപ്പിക്കുന്ന നാടകം “തളപ്പ്”  ഈ വരുന്ന സെപ്തംബര്‍ 3 ന് വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കുന്ന ണാഘോഷപരിപാടികളോടനുബന്ധിച്ച് അരങ്ങേറുന്നു. ശുദ്ധഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പരുന്ത് എന്ന് ഓമനപ്പേരുള്ള വേലായുധനും ഭാര്യ പ്രേമയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ജീവിതത്തിലേക്ക് നിങ്ങള്‍ക്കോരോരുത്തര്‍ക്കും സ്വാഗതം. ഇത് നമ്മളോരോരുത്തരുടേയും ജീവിതം തന്നെയാണ്. ചമയങ്ങളുടെ നിറക്കൂട്ടില്ലാതെ, ആടയാഭരണങ്ങളുടെ തിളക്കങ്ങളില്ലാതെ പച്ചയായ ആ ജീവിതം തുറന്നുവയ്ക്കുകയാണ് വേദിയില്‍.

നമ്മുടെ കൂട്ടത്തിലെ കലാകാരന്മാരും കലാകാരികളുമാണ് ഈ നാടകത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘തളപ്പ് ‘ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പ്രശസ്ത നാടകകൃത്തും നടനും സംവിധായകനുമായ അസീസ് പെരിങ്ങോടാണ്. നിങ്ങള്‍ക്ക് തികച്ചും ആസ്വാദ്യമായ നാടകവിരുന്നായിരിക്കും തളപ്പ്.

കലാസ്‌നേഹികളേ… ഞങ്ങളുടെ നാടകം കാണുവാനും വിലയിരുത്തുവാനും നിങ്ങളോരോരുത്തരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

വേദി : ശരത് സദന്‍, ബെഹാലെ, കൊല്‍ക്കത്ത.

ടീം കൊല്‍ക്കത്ത കൈരളി സമാജം.

 

കേരള സംഗീത നാടക അക്കാദമി മുന്‍കൈയെടുത്ത് ലോകമാകെയുള്ള മലയാളികള്‍ക്കായി സംഘടിപ്പിച്ച പ്രവാസി നാടക മത്സരത്തില്‍ മൂന്നുവര്‍ഷവും കൊല്‍ക്കത്ത കൈരളി സമാജം പങ്കെടുത്തു.

unnamed

പുലിപ്പെണ്ണ്

ആദ്യവര്‍ഷമായ 2014 ല്‍, കൊല്‍ക്കത്തയിലെ മലയാളി കൂട്ടായ്മയും കൈരളി സമാജത്തിലെ അംഗങ്ങളും ചേര്‍ന്നവതരിപ്പിച്ച നാടകമാണ് ‘പുലിപ്പെണ്ണ്’. ജിജി കലാമന്ദിര്‍ രചന നിര്‍വ്വഹിച്ച നാടകം രാജേഷ് സംവിധാനം ചെയ്തു. അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ പുലിപ്പെണ്ണ് കേരളത്തിലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 9 വേദികളിലായി വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ന്ന് അവതരിപ്പിച്ചു.

Kattupullall1

കാട്ടുപുല്ലല്ല

ജിജി കലാമന്ദിര്‍ രചനയും വേണു കൊല്‍ക്കത്ത സംവിധാനവും നിര്‍വ്വഹിച്ച ‘കാട്ടുപുല്ലല്ല’ എന്ന നാടകം 2015 ഫെബുവരി 8 ന് അരങ്ങേറി. മഹാഭാരതകഥയുടെ ഇതിവൃത്തത്തെ സമകാലികജീവിതാവസ്ഥകളോട് ചേര്‍ത്തുവച്ച രചനയായിരുന്നു കാട്ടുപുല്ലല്ല.

IMG-20160214-WA0027

മത്തങ്ങാവിത്തുകളുടെ വിലാപം

2016 ഫെബ്രുവരി 14 ന് സുസ്‌മേഷ് ചന്ത്രോത്ത് രചനയും വേണു കൊല്‍ക്കത്ത രചനയും നിര്‍വ്വഹിച്ച ‘മത്തങ്ങാവിത്തുകളുടെ വിലാപം’ നാടകം വേദിയിലെത്തി. യുദ്ധം മാറ്റിമറിക്കുന്ന ജീവിതങ്ങളുടെ ദൈന്യതയും പോരാട്ടവും വിഷയമാക്കിയ നാടകമായിരുന്നു മത്തങ്ങാവിത്തുകളുടെ വിലാപം.