കവിത- തിരിച്ചറിവുകൾ

By Anuja Ganesh

കറുപ്പിൽനിന്ന് വെളുപ്പിലേക്കുള്ള ദൂരം
ഒരായുസ്സാണെന്ന് വാർദ്ധക്യം  പഠിപ്പിച്ചുതന്നപ്പോൾ
കാഴ്ച്ച മങ്ങിയ കണ്ണുകൾ,കണ്ടുകഴിഞ്ഞവയുടെ  മനോഹാരിതയോർത്തുകൊണ്ടേയിരുന്നു

വിറയാർന്ന വിരലുകൾ എഴുതപ്പെടാതെ പോയ
വാക്കുകൾകൊണ്ട്  അഗാധമൗനം കുറിച്ചപ്പോൾ ,
ചിതല്പുറ്റുകളായിനിറഞ്ഞ നിന്നോർമ്മകൾ
ചിതയിൽ വീണു വെന്തവരിഞ്ഞുപോയ്..

മണ്ണിനെ തൊട്ടുഴിയാൻ വെമ്പിയകാലടികൾ
വേരുകൾ കീഴിറങ്ങി ചലനം നിലച്ചെങ്കിലും
ഹൃദയത്തുടിപ്പുകൾ വിദൂരതീരങ്ങൾ തേടി
അശ്വവേഗത്തിൽ പാഞ്ഞുകൊണ്ടേയിരുന്നു

സ്നേഹത്തിന്റെ ആലിംഗനം എന്നെന്നേക്കുമായി ചൂടുപകരുമെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും
ഈ ശരീരം തണുത്തുറഞ്ഞ് ,നിറം കെട്ട്
ഞാൻ ഞാനല്ലതായ് മാറി കഴിഞ്ഞിരുന്നു..

തിരിഞ്ഞുനോക്കുമ്പോൾ തിരിച്ചറിയുന്നു ഞാൻ
തിരുത്തുവാൻ തരമിലിനിയെങ്കിലും
തിരിച്ചറിവുകൾ അനേകമുണ്ടായുസ്സിൽ
വൈകിയെത്തുന്നവ അതിലേറെയും….

anuja421@gmail.com

One thought on “കവിത- തിരിച്ചറിവുകൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s