കഥ- കാര്‍ പൂള്‍

By Ajay Menon

ആറു മണിക്കുള്ള മസ്റ്റര്‍ കാള്‍ . മണിയടിയുടെ അനുരണനങ്ങള്‍ ഏറ്റു വാങ്ങി ജയില്‍ ഭിത്തികള്‍ പ്രകമ്പനം കൊണ്ടു. ഒരു വിഷാദ ശില്‍പ്പം പോലെ അവള്‍ വരി തെറ്റിക്കാതെ നിന്നു . സ്വതവേ ഉച്ചത്തില്‍ സംസാരിക്കുന്ന പാറു അക്കനും , ത്രേസ്യാ ചേച്ചിയും കൂടെ വളരെ ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നത് . ഏതോ ഉയര്‍ന്ന റാങ്കില്‍ ഉള്ള ഓഫിസര്‍ വരുന്നത്രേ . അതും ഒരു സ്ത്രീ’!
അവരവരുടെ സെല്ലുകളില്‍ കയറുന്നതിനു മുന്പ് വരിയായി നിർത്തിയിരിക്കയായിരുന്നു . അപ്പോൾ ചടുല ചലനങ്ങളോടെ ഒരു ചെറുപ്പക്കാരി യുണിഫോമില്‍ കടന്നു വന്നു . എ ഡി ജി പി റാണി . മറിയ ചേച്ചി അവര്‍ വരുന്നത് കണ്ടില്ല . അവര്‍ പിന്‍ തിരിഞ്ഞു നിന്ന് തുളസിയക്കന്‍റെ കാതില്‍ എന്തോ കുശുകുശുക്കുക ആയിരുന്നു . അസി വാര്‍ഡര്‍ മോളിക്കുട്ടി അവരെ തള്ളി മാറ്റി .
“നേരെ നിക്കെടി , അവളുടെ ഒരു പുന്നാരം പറച്ചില് ”
മന്തു കാലുള്ള മറിയ ഞെട്ടി തിരിഞ്ഞു നോക്കി . റാണിയെ കണ്ട് ഒന്നു കൂടി ഭവ്യതയോടെ വരിയില്‍ ചേര്‍ന്ന് നിന്നു ,.
“ഞാം കണ്ടില്ല സാറമ്മാരെ ”
റാണി അത് കേട്ട് ചെറുതായി പുഞ്ചിരിച്ചു .
“മോളിക്കുട്ടീ , എന്താ ഇവര്‍ ചെയ്ത കുറ്റം ?” റാണിയുടെ ചോദ്യം കേട്ട്‌ മോളിക്കുട്ടി പെട്ടെന്ന് നടത്തം നിർത്തി നിന്നു.
“അങ്ങ് മലേടെ മണ്ടക്ക് കഞ്ചാവു് കൃഷിയും പിന്നെ കള്ള വാറ്റും. കൂടെ ഇവരുടെ മോനുമുണ്ട് മാഡം .”
“കൊള്ളാമല്ലോ, നല്ല കുടുംബ വ്യവസായം ”
“അങ്ങനോന്നുല്ല സാറമ്മാരെ, അങ്ങേരു പോയേപ്പിന്നെ രണ്ടു നേരം കഞ്ഞി കുടിക്കാം വകയില്ലാണ്ട വന്നപ്പ , നാല് ചെടി നട്ടതാ, പിന്നെ മായം ചേര്‍ക്കാതെ ഞങ്ങടെ കൂട്ടര്‍ക്ക് രണ്ടു തോള്ളി മലേടെ മണ്ടക്ക് എവടന്ന് കിട്ടാനാ , അതിപ്പോ ഇത്രോം വല്യ കുറ്റാന്നറിഞ്ഞില്ല .,”
റാണി പിന്നെയും ചിരിച്ചു . അപ്പോഴാണ്‌ സാമാന്യം നല്ല വീട്ടിലെതെന്നു തോന്നിക്കുന്ന അവളെ കണ്ടത് . ഇരുപത്താറു വയസ്സില്‍ കൂടില്ല, നല്ല രൂപഭംഗി . തിളങ്ങുന്ന അവളുടെ കണ്ണുകളില്‍ വിഷാദച്ഛവി ഒരഭംഗി പോലെ . റാണി അവളുടെ അടുത്തെത്തി ഒരു നിമിഷം നിന്നു .
“ഇതെന്താ കേസ് ?”
” 302 ആ മാഡം , കൂടെ അന്തിയുറങ്ങിയ കാമുകനെ വെട്ടി നുറുക്കി കൊന്നതാ കേസ് ”
റാണിക്ക് വിശ്വാസം വരുന്നില്ലായിരുന്നു . ഇവള്‍ക്ക് അതിനു കഴിയുമോ ? , ഗ്രാമീണ സൌന്ദര്യം തിലകം ചാര്‍ത്തിയ വടിവഴക് . നിഷ്ക്കളങ്കങ്ങളായ നയനങ്ങള്‍ . ഇല്ല , ഇതില്‍ എന്തോ തെറ്റ് പറ്റിയിട്ടുണ്ട് . റാണിയെ അവള്‍ മുഖം ഉയര്‍ത്തി ഒന്ന് നോക്കി, എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ വിദൂരതയിലേക്ക് തന്നെ മിഴികള്‍ തറപ്പിച്ചു വച്ചു .
ഇനസ്പെക്ക്ഷന്‍ കഴിഞ്ഞ ശേഷം റാണി അവളെ കാബിനിലേക്ക്‌ വിളിപ്പിച്ചു .
“സുനിത , അതല്ലേ നിന്‍റെ പേര് ?” റാണി ചോദിച്ചു
സുനിത തലയാട്ടി .
“ഒരു കൊലപാതകം ചെയ്യാനുള്ള മനക്കരുത്ത് നിനക്ക് ഉണ്ടെന്ന് തോന്നിയില്ല , എന്താ ശരിയല്ലേ ?”
അവളുടെ വെളുത്തു മെലിഞ്ഞ സുന്ദരമായ വിരലുകള്‍ കൊണ്ട് മുഖത്ത് അലസമായി തെന്നിക്കളിച്ചിരുന്ന കുറുനിരകള്‍ മാടിയൊതുക്കി റാണിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട്‌ അവൾ പറഞ്ഞു :
“നോ മാഡം , ഞാന്‍ അയാളെ കൊന്നു . വെട്ടി നുറുക്കിക്കൊന്നു ”
അവളുടെ മുഖത്ത് തികഞ്ഞ നിസ്സംഗത .
“എന്തിന്, അയാള്‍ നിന്‍റെ കാമുകനായിരുന്നില്ലേ ”
അവൾ ഒന്നു കൂടി നിവര്‍ന്നു നിന്നു . അപ്പോള്‍ അവള്‍ക്ക് ഉള്ളതിനേക്കാൾ ഉയരം തോന്നിപ്പിച്ചു ,. ഒരു സിനിമാ താരത്തിന്‍റെ ഭാവവും ചാരുതയും ഉണ്ടായിരുന്നു ആ നിൽപ്പിനു.
“മാഡം എന്‍റെ കഥ ഞാന്‍ കോടതിയിലും വക്കീലിനോടും , മറ്റു പലരോടും പല പ്രാവശ്യം പറഞ്ഞതാണ് . അവര്‍ക്ക് വേണ്ടത് സത്യമല്ല, ഒരു സ്ത്രീ എന്നും ഈ പുരുഷ മേല്ക്കൊയ്മ്മയുള്ള സമൂഹത്തിൽ അടിമ തന്നെയാണ് . വിണ്ടും എന്നെ അത് പറയാന്‍ നിര്‍ബന്ധിക്കരുത് പ്ലീസ്
“നോക്കൂ , ഞാനും നിന്നെപ്പോലെ ഒരു സ്ത്രീ ആണ് . എനിക്ക് നിന്നെ മനസ്സിലാകും . പിന്നെ ഞാന്‍ നിന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി ഒരു സന്ധിയില്ലാ സമരത്തിലാണ് . ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് തോന്നി നിനക്കെതിരെ അന്യായം നടന്നിട്ടുണ്ടന്ന്. പറയൂ, എല്ലാം ഒരിക്കല്‍ക്കൂടി മാത്രം , എനിക്ക് വേണ്ടി”
റാണി ക്യാബിനില്‍ നിന്നും മറ്റുള്ളവരോട് പുറത്ത് പോകാന്‍ ആംഗ്യം കാണിച്ചപ്പോള്‍. അവൾക്ക്‌ സ്വല്‍പ്പം കൂടി ധൈര്യം തോന്നി .
“ഇരിക്ക് ” റാണി കസേര ചൂണ്ടി പറഞ്ഞു . കുറ്റവാളികള്‍ക്ക് ആ സ്വാതന്ത്യം പതിവല്ല .
അവൾ കസേരയില്‍ ഇരുന്നു . ജനാലക്ക്‌ പുറത്തേക്ക് കണ്ണു നട്ടു . അങ്ങകലെ ആകാശക്കിറില്‍ രണ്ടു മൂന്നു നക്ഷത്രങ്ങൾ.
അവ അവളോടെന്തോ ചോദിക്കുന്നുവോ ?
അവളുടെ അധരങ്ങള്‍ ഒരു മാത്ര വിറകൊണ്ടു . പിന്നെ സ്പുടമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു തുടങ്ങി …….
സുനില്‍ സുന്ദരനായിരുന്നു . മുംബായില്‍ വലിയ ജോലി . ലക്ഷങ്ങള്‍ മാസ സമ്പാദ്യം . പിന്നെ പ്രായം മുപ്പത്തഞ്ച് . വേണമെങ്കില്‍ ആ ഒരു കാരണം പറഞ്ഞു വിവാഹം നടത്താതിരിക്കാമായിരുന്നു . പക്ഷെ സുനിത , അവള്‍ക്ക് അവനെ ആദ്യത്തെ കാഴ്ച്ചയില്‍ തന്നെ ഇഷ്ടമായി . ഒരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂ . മുംബായില്‍ ഒരു ജോലി സമ്പാദിക്കണം . കാരണം സി എ ക്കാരി ആയ അവള്‍ക്ക് വിട്ടില്‍ ചടഞ്ഞു കൂടാന്‍ താത്പര്യമില്ലായിരുന്നു . അതിനു സുനില്‍ നുറു വട്ടം സമ്മതം മൂളി . അങ്ങനെ ആര്ഭാടമായിത്തന്നെ നടന്നു ആ വിവാഹം .
പതിയെ പതിയെ സുനിലിന്‍റെ ദുശ്ശീലങ്ങള്‍ ഒന്നൊന്നായി തലനീട്ടി . രാത്രിയുള്ള മദ്യപാനം . അതും ഒരുറക്കം കഴിഞ്ഞ ശേഷം .ആ സമയത്ത് മൊബൈലില്‍ വരുന്ന നിറുത്താതെയുള്ള സന്ദേശങ്ങള്‍ . എങ്കിലും അവള്‍ക്ക് അവനെ വിശ്വാസമായിരുന്നു . അവന്‍ അവളുടെ കണ്ണുകളിലേക്ക് ഒന്ന്‍ നോക്കിയാല്‍ മതി , സുനിത അതില്‍ വീണുപോകുമായിരുന്നു . ഒടുവില്‍ മുംബയിലെ ഫ്ലാറ്റില്‍ ചേക്കേറിയ നിമിഷം . അന്ധേരിയില്‍ സാമാന്യം നല്ല സൌകര്യങ്ങളുള്ള ഒരു മൂന്നു മുറി ഫ്ലാറ്റ് . അവരുടെ സ്വർഗ്ഗം.
അച്ഛന്‍ എല്ലാ ദിവസവും വിളിക്കുമായിരുന്നു . അമ്മക്ക് പിന്നെ ഒരു കാര്യം മാത്രം അറിയണം . വിശേഷം വല്ലതും ഉണ്ടോ എന്ന് .
ദിവസങ്ങള്‍ സന്തോഷമായി കടന്നു പോകുമ്പോള്‍ അറിഞ്ഞില്ല അതെല്ലാം അല്പായുസ്സായിരുന്നു എന്ന് .
ആ നശിച്ച ഞായര്‍ . ചന്നം പിന്നം മഴ പെയ്യുന്നുണ്ടായിരുന്നു ,. അപ്പോഴാണ്‌ സുനിലിന് ഒരു മൂരി ശ്രംഗാരം. അടുക്കളയില്‍ ദോശ ഉണ്ടാക്കുന്ന തിരക്കില്‍ പിറകില്‍ കൂടി വന്ന് അടങ്കം പിടിച്ചപ്പോള്‍ കയ്യില്‍ നിന്ന് ചട്ടുകം തെറിച്ച് തറയില്‍ വീണു .
“ശ്ശോ , മതി മതി , രാവിലെ തന്നെ ” അത് പറഞ്ഞു തീര്‍ന്നില്ല . അവന്‍ അവളെയും തോളത്ത് എടുത്തു കൊണ്ടു കിടക്ക മുറിയിലേക്ക് കുതിച്ചു . അവള്‍ കുതറി താഴെ ഇറങ്ങി . “നിക്ക് നിക്ക് , ഗാസ് ഓഫ് ചെയ്യട്ടെ ”
അവള്‍ ഗാസ് ഓഫ് ചെയ്തു . പാതി വെന്ത ദോശ അങ്ങനെ ഇരുന്നു തണുത്തു ..
“ഇന്ന് നമുക്ക് ഒരിടം വരെ പോകാം , നീ ഇതുവരെ പോയിട്ടില്ലാത്ത ഒരിടം ”
“എവിടെ , എന്താ അവിടെ ഉള്ളത് ?” സുനിത നാണത്തോടെ ബാത്ത് റൂമില്‍ നിന്നും ഉടുപ്പ് മാറി വരുമ്പോള്‍ ചോദിച്ചു .
“അത് സസ്പെന്‍സ് , ഞാന്‍ പറയുന്നു, നിനക്ക് ഇഷ്ടപ്പെടും ”
അവന്‍ എന്തോ കള്ളം മറച്ച് വെക്കുമ്പോലെ പറഞ്ഞു .
“സിനിമ ? ഹോട്ടല്‍ ? അതോ ഇനി വല്ല പബ് ?” സുനിത വിണ്ടും ആരാഞ്ഞു .
“ഹും ഹും , നീ ലാസ്റ്റ് പറഞ്ഞ സംഗതിയുമായി സ്വല്‍പ്പം സാമ്യം കാണും . ഏതായാലും നിന്‍റെ പാര്‍ടി വെയര്‍ ഉടുത്ത് വരണം ‘ അവന്‍ ചിണുങ്ങി
” അയ്യേ നോ നോ. , എനിക്ക്‌ പറ്റില്ല അങ്ങനെ വേഷം കെട്ടാൻ. അമ്മയറിഞ്ഞാൽ കൊല്ലും. പിന്നെ ഞാൻ കാലൊന്നും വാക്സ്‌ ചെയ്തില്ല”
“അമ്മ നാട്ടിലല്ലേ. , അത്‌ മതി. പിന്നെ വാക്സിംഗ്‌ അത്‌ ഞാൻ ചെയ്തു തരാം. ” അവന്റെ ആജ്ഞാപിക്കുന്ന സ്വരം..
അത്‌ കേട്ട്‌ അവൾക്ക്‌ നാണവും സങ്കടവും വന്നു. ഒടുവിൽ അവൾ സമ്മതിച്ചു ,.
സന്ധ്യയോടെ ഇരുവരും ഫ്ലാറ്റ് പൂട്ടി ഇറങ്ങി . കുഞ്ഞുടുപ്പിൽ അവളുടെ കാലുകൾ കാണാൻ നല്ല ചന്തമായിരുന്നു,. ബാൽക്കണിയിൽ നിന്ന് തല നരച്ച ഒരു വയസ്സൻ അവളുടെ കാലുകൾ തന്നെ നോക്കുന്നത്‌ കണ്ട്‌ അവൾ ചൂളിപ്പോയി, പെട്ടെന്ന് കാറിന്റെ ഡോർ തുറന്ന് അകത്ത്‌ കയറിയപ്പൊഴേ സമാധാനമായുള്ളു.
അവരുടെ ഓഡി കാര്‍ നഗരത്തിരക്കിലൂടെ പൂനെ റൂട്ടില്‍ കുറെ ദൂരം പോയി . ഒടുവില്‍ നഗരപ്രാന്തത്തിലുള്ള ഒരു ചെറിയ കുന്നില്‍ മുകളിലേക്ക്. അത് ഒരു ഫാം ഹൌസ് പോലെ തോന്നിച്ചു. സുനിതക്ക് ഒന്നും മനസ്സിലായില്ല. ഗേറ്റ് കടന്ന് കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ സെക്യുരിറ്റി ചിര പരിചിതനെ പ്പോലെ സലാം വച്ചു.
ഡോർ തുറന്നു കൊടുക്കുമ്പോള്‍ അയാള്‍ ചോദിച്ചു
“ആപ് കാ ബീവി ഹൈ ക്യാ ?”
“ഹാം ഹാം ഔര്‍ ക്യാ സോച്ച തു നെ ” സുനില്‍ ചിരിച്ച് കൊണ്ട് അവന്‍റെ പുറത്ത് തട്ടി .
“ട്രീറ്റ് ചാഹിയെ സാബ് ”
“ജാ ജാ അഭി ചല്‍ ” സുനില്‍ അവളുടെ കൈ പിടിച്ച് കെട്ടിടത്തിനകത്തേക്ക്‌ നടന്നു കയറി . പാര്‍ക്കിംഗ് സ്ഥലത്ത് ഒരുപാടു വിലകൂടിയ കാറുകള്‍ നേരത്തെ ഹാജര്‍ . അവൾക്ക്‌ തോന്നി ഇത് ഒരു ക്ലബ് തന്നെ .
അകത്ത് കസേരകളിലും മറ്റുമായി അനേകം പേര്‍ ഉണ്ടായിരുന്നു . ചിലര്‍ സൌഹൃദ ഭാവത്തില്‍ പുഞ്ചിരിച്ചു . അവരെല്ലാം സുനിതയുടെ സൌന്ദര്യത്തില്‍ അസൂയപ്പെട്ടിരുന്നോ ? തുറിച്ച കണ്ണുകള്‍ തനിക്ക് നേരെ നീളുന്നത് കണ്ടപ്പോള്‍ അവൾക്ക്‌ താന്‍ വിവസ്ത്രയായ പോലെ തോന്നി .
വൃത്തികെട്ട കൂട്ടങ്ങള്‍. കൂട്ടത്തിലുള്ള സ്ത്രീകള്‍ അതിലും മോശമായി തോന്നി. പാതി മറച്ച ശരീരഭാഗങ്ങള്‍ . അതിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന അവയവ മുഴുപ്പുകള്‍ . അവള്‍ക്ക് ലജ്ജ തോന്നി. കുഞ്ഞുടുപ്പ്‌ ഇട്ടതിൽ വല്ലാത്ത സങ്കടവും. . അവിടെയുള്ള മിക്കവരും ചെറുപ്പം.
ഒന്നുരണ്ടു പേര്‍ എഴുനേറ്റ് വന്ന് സുനിലിനോട് കുശലം ആരംഭിച്ചു . പെട്ടെന്ന്
ഒരു യുവതി വന്ന് സുനിലിനെ അടങ്കം പിടിച്ചു ഇരു കവിളുകളില്‍ അമർത്തി മുത്തം വച്ചു. അവരുടെ ചുണ്ടുകൾ ഉരസി. സുനിത മുഖം താഴ്ത്തി .
അവള്‍ക്ക് ആ കാഴ്ച്ച തീരെ രസിച്ചില്ല .
“സുനില്‍ ” അവള്‍ വിളിച്ചു
അവൻ ദേഷ്യഭാവത്തിൽ തലതിരിച്ച് അവളെ ശകാരിക്കുന്ന മട്ടില്‍ ഒന്ന് നോക്കി .
” നീ ഇവരോടൊക്കെ ഒന്ന് പരിചയപ്പെട് , ഇത് നമ്മുടെ നാട്ടുമ്പുറത്തെ ചായക്കടയല്ല ” അവന്‍റെ വാക്കുകളില്‍ ഒളിച്ചിരുന്ന പുച്ഛം .
അവൾക്ക്‌ അവിടന്നു തിരികെ പോയാല്‍ മതി എന്നായി . അപ്പോഴേക്കും എതൊക്കെയോ പെണ്ണുങ്ങള്‍ വന്നു അവളെ വലിച്ച് കൊണ്ടു പോയി . സുനിലിനെ എങ്ങും കാണാനില്ലായിരുന്നു .
എങ്ങുനിന്നോ പൊട്ടി വീണ പോലെ ഒരു സര്‍ദാര്‍ജി സുനിതയുടെ അടുത്ത് എത്തി . അവളുടെ കൈ പിടിച്ച് കുലുക്കാന്‍ ആഞ്ഞു . അവൾ പെട്ടെന്ന് മാറിയില്ലായിരുന്നെങ്കിൽ അയാൾ അവളെ കെട്ടിപ്പിടിച്ചേനേ ,.
അവള്‍ ഭവ്യതയോടെ കൈകൂപ്പി നമസ്തേ എന്ന് പറഞ്ഞത് അയാള്‍ക്ക് നേരമ്പോക്കായി തോന്നിയോ ?
“ക്ലബ് കെ ബാരെ മി യേ ജാന്‍തി നഹി, ഹി ഹി” അയാള്‍ ഒരു വിടല ചിരി ചിരിച്ചു
അപ്പോഴേക്കും ഗായക സംഘവും നൃത്ത സംഘവും അവരുടെ ജോലി തുടങ്ങി . തിന്‍ മേശകളില്‍ മദ്യ ചഷകങ്ങള്‍ നിറഞ്ഞു തുളുമ്പി . അര്ദ്ധ നഗ്ന യുവതികള്‍ കൊടുമ്പിരി കൊണ്ട താളലയത്തില്‍ രതിവൈകൃത ഭാവ ഹാവാദികളോടെ ആടിയുലഞ്ഞു.
അവളുടെ കണ്ണുകള്‍ സുനിലിനെ തിരയുകയായിരുന്നു . പക്ഷെ അയാള്‍ അവിടെ എങ്ങും ഉണ്ടായിരുന്നില്ല .
അവള്‍ കൂടെ ക്കൂടെ വാച്ച് നോക്കി . വല്ലാതെ വിശന്നപ്പോള്‍ എന്തൊക്കെയോ വാരിക്കഴിച്ചു . സമയം പതിനൊന്ന് .. അപ്പോഴാണ് അനൌണ്‍സ് മെന്‍റ് .
“അപ്നെ അപ്നെ ചാബി ടാലോ ബോക്സ് മേ ആജ് കാ തമാശാ ശുരു ”
ആണുങ്ങള്‍ ഓരോരുത്തരായി അവരവരുടെ കാറിന്‍റെ ചാവികള്‍ മേശപ്പുറത്തെ കാര്‍ഡ് ബോര്‍ഡ് ബോക്സില്‍ നിക്ഷേപിച്ചു . സുനില്‍ ആ സമയത്ത് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു . അയാളുടെ പിന്നാലെ ഉടുപ്പ് ശരിയാക്കി ഒരു യുവതിയും .
അവൾ അവന്‍റെ അടുത്തേക്ക് ഓടി ചെന്നു
“പോകാം സുനില്‍, ഇപ്പൊ തന്നെ , എനിക്ക് മതിയായി , ഇനിയും ഇവിടെ ഇരുന്നാല്‍ ഇവര്‍ ആരെങ്കിലും എന്നെ റേപ് ചെയ്യും ”
അവൻ നന്നായി മദ്യപിച്ചിരുന്നു .
” ആദ്യം ആയത് കൊണ്ടാ പെണ്ണെ . നിനക്ക് ഇതൊക്കെ ഇഷ്ടപ്പെടും . പിന്നെ നീ തന്നെ ഇങ്ങോട്ട് വരണമെന്ന് പറയും ”
“നോ നോ നെവര്‍ ” അവളുടെ ശബ്ദത്തില്‍ നിറഞ്ഞ കോപം . അവൻ ഒന്ന് ഞെട്ടി.
“ഒകെ ഒകെ ഇപ്പൊ പോകാം , നീ കാറില്‍ പോയി ഇരിക്ക്” അവന്‍ റിമോട്ട് എടുത്ത് ബട്ടന്‍ അമര്ത്തി . പുറത്ത് ഇരുളിൽ അവന്‍റെ ഓഡി അത് സ്വീകരിച്ച ഇന്ടികെട്ടര്‍ തെളിഞ്ഞു .
അവൾ കാറിന്‍റെ അടുത്തേക്ക് നടന്നു ചെന്നു . മങ്ങിയ വെളിച്ചത്തിൽ അവളെപ്പോലെ മറ്റുള്ള സ്ത്രികളും അവരവരുടെ കാരിനരികിലെക്ക് നടന്നു ചെല്ലുന്നത്‌ കണ്ടു. അത് കണ്ടപ്പോള്‍ അവള്‍ക്ക് ആശ്വാസം . പേക്കൂത്ത് കഴിഞ്ഞല്ലോ ? എല്ലാവരെയും വല്ലാതെ മദ്യം നാറുന്നുണ്ടായിരുന്നു .
അവൾക്ക്‌ ഒക്കാനിക്കാന്‍ തോന്നി .
അവള്‍ കാര്‍ തുറന്നു മുന്‍ വശത്തുതന്നെ സുനിലിന്‍റെ വരവും കാത്ത് ഇരുന്നു .
അകത്ത് ഉച്ചത്തില്‍ കയ്യടികളും മറ്റും കേള്‍ക്കുന്നുണ്ട് . അവൾക്ക്‌ ഒന്നും മനസ്സിലായില്ല .
“ബധായി ഹോ , ബാധായി ഹോ” എന്ന് മാത്രം കേട്ടു . പിന്നെ ഒരു തിരക്കായിരുന്നു . ആണുങ്ങള്‍ ഓരോരുത്തരായി വന്നു .അവര്‍ ചാവികള്‍ കയ്യിലേന്തി കാറുകളുടെ അടുത്തേക്ക് . ദൂരെ ഒരു ബെന്‍സ് . സുനില്‍ അല്ലെ അത് . അയാള്‍ അങ്ങോട്ട്‌ നടക്കുന്നു . മദ്യപിച്ച് ബോധം നശിച്ചോ ? അവള്‍ തല ഉയര്‍ത്തി ഉറക്കെ വിളിച്ചു ” സുനില്‍, സുനില്‍ ”
സുനില്‍ അത് കേട്ടില്ല . അയാള്‍ ആ കാര്‍ തുറന്നു സ്ടാര്ട്ട് ചെയ്തു . ഒരു നിമിഷം , മുന്‍ സിറ്റില്‍ ഒരു യുവതി അവന്‍റെ തോളില്‍ ചാഞ്ഞു കിടക്കുന്നു . കാര്‍ അപ്പോഴേക്കും അവളെ മറികടന്ന് ഇരുളില്‍ ലയിച്ചു .
പെട്ടെന്നാണ് തന്‍റെ കാറിന്‍റെ വാതല്‍ ശക്തിയായി അടഞ്ഞത് . അവൾ അങ്ങോട്ട്‌ നോക്കി . ചുവന്ന കണ്ണുകളും കഷണ്ടിത്തലയുമുള്ള ഒരു മധ്യവയസ്കന്‍.
“ദിസ്‌ ഈസ്‌ ഔര്‍ കാര്‍ ” അവള്‍ പറഞ്ഞു
“ഐ നോ, ബട്ട്‌ ടുഡേ ഇറ്റ്‌ ഈസ്‌ മൈന്‍ ., ദ ഹോള്‍ കാര്‍, ”
സുനിതക്ക് ഒന്നും മനസ്സിലായില്ല അവള്‍ വാതല്‍ ബലമായി തുറന്ന് പുറത്തേക്ക് ഇറങ്ങി . അയാളും പിറകെ .അപ്പോഴേക്കും മിക്കവാറും ആളുകൾ പോയിരുന്നു . അയാള്‍ അവളെ കടന്നു പിടിച്ചു . അവള്‍ കുതറി
“വിടൂ , എന്നെ വിടൂ ”
സെക്യുരിറ്റി അത്‌ കണ്ട്‌ മുഖത്ത്‌ ക്രൂരമായ ഒരു മന്ദഹാസത്തോടെ അവിടെ എത്തി ,. തമാശ കാണാം,,
അയാള്‍ എന്തോ ആംഗ്യം കാണിച്ചു . അത്‌ മനസ്സിലായ സെക്യൂരിറ്റി പെട്ടെന്ന് അവളുടെ രണ്ടു കൈകളും പിറകോട്ടു ചേര്‍ത്ത് പിടിച്ചു . അവള്‍ അലറി വിളിക്കാന്‍ തുനിഞ്ഞപ്പോള്‍ ഹിപ് ഫ്ലാസ്ക്കിലെ മദ്യം മുഴുവന്‍ അയാള്‍ അവളുടെ വായ്ക്കകത്ത് കമഴ്ത്തി . ഒരു നിമിഷം, ലോകം കിഴ്മേല്‍ മറിയുന്ന പോലെ തോന്നി സുനിതക്ക് .
പിറ്റേന്ന് ബോധം വന്ന് പരിപൂര്‍ണ്ണ നഗ്നതയില്‍ അവള്‍ ഉണര്‍ന്നപ്പോള്‍ തൊട്ടരുകില്‍ അയാള്‍ ഒരു കണ്ടാമൃഗത്തെ പ്പോലെ കിടക്കുന്നു . മദ്യത്തിന്‍റെ നശിച്ച ഗന്ധം അവളെ വിണ്ടും മയക്കത്തിലേക്ക് വലിച്ചിഴച്ചു . അവള്‍ മുറിയിൽ നിന്നും അതേ നഗ്നതയില്‍ ഇറങ്ങി ഓടി . പെട്ടെന്ന് അവള്‍ തിരിഞ്ഞു നോക്കി . എന്തോ തീരുമാനിച്ച പോലെ അവൾ ഒന്ന് നിന്നു , അതെ ഇനി ഒരിക്കലും ഒരു പെണ്ണിനേയും ഇവന്‍ നശിപ്പിക്കരുത് . അവള്‍ അടുക്കളയിലേക്ക് കയറി . മാംസം വെട്ടുന്ന കത്തി ചുവരില്‍ ഭംഗിയായി തൂക്കി വച്ചിരുന്നു . ഒരു നിമിഷം , അവള്‍ അതിന്‍റെ പിടിയിൽ കൈയമർത്തി താലോലിച്ചു .
അവന്റെ കറുത്ത രക്തം മുഖത്തേക്ക്‌ ചീറ്റിത്തെറിച്ചപ്പോൾ ഒരുന്മാദിനിയെപ്പോലെ അവൾ അലറി..
“കൂള്‍ ഡവുണ്‍ , സുനിതാ കൂള്‍ ഡവുണ്‍”
റാണിയുടെ ശബ്ദം ഏതോ ഗുഹാന്തര്‍ ഭാഗത്തുനിന്നും അലയടിക്കുന്ന പോലെ.
സുനിത ഞെട്ടി . പിന്നീട് അവള്‍ വിതുമ്പിക്കരഞ്ഞു …
(ഇത്തരത്തില്‍ ഭാര്യയെയും കാമുകിയും കൈമാറുന്ന ക്ലബ്ബുകള്‍ മെട്രോ നഗരങ്ങളില്‍ ഉണ്ടെന്ന് കേട്ടറിവ് …)

ajay2354@icloud.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s