കവിത

By ലിഷ അന്ന

അധിനിവേശപ്രവണതയുള്ള പ്രദേശങ്ങളില്‍
കടന്നുചെല്ലുമ്പോള്‍:

കീഴോട്ടു ചെരിഞ്ഞ കൂരിമുള്ളുകള്‍കൊണ്ട്
അവ നിങ്ങളെ ആകാശത്തേയ്ക്കുയര്‍ത്തിയേക്കാം
ഇറ്റുവീഴുന്ന ചോര കണ്ട്
ചാറ്റലേറ്റ പോലെ പുഞ്ചിരിക്കുക മാത്രമേ ചെയ്യാനാവൂ.
വേദന തുപ്പല്‍ക്കുഴി വെട്ടി ഉള്ളിലിരുന്നു സ്വയം ദഹിപ്പിലാവും;
പുക പോലും പുറത്തേയ്ക്കില്ലാതെ.

ബോധിപ്പിക്കാനുള്ളവയെല്ലാം
വരുംകാല വീര്‍പ്പുമുട്ടലിന്റെ അലമാരകളില്‍ എട്ടുകാലിക്കാലുകളോടെയൊളിച്ചിരിക്കും
നിങ്ങളെ നിങ്ങള്‍ ഉപ്പിലിട്ടു വച്ചിരിക്കുകയാവും.
കരിയാത്ത വടുക്കള്‍
പ്രേമത്തിന്‍റെ വേദനയെന്നു മാത്രമേ
നിങ്ങള്‍ക്ക് വായിക്കാനാവൂ.

മാത്രമല്ല;

പുകഞ്ഞ് പുകഞ്ഞ്
നിങ്ങളൊഴിഞ്ഞു പോവുകയും
തുരുമ്പുമുനയുള്ള ചിലതവയ്ക്ക്
തരംതാണ സദസ്സുകളില്‍
വിലകുറഞ്ഞ പൊട്ടിച്ചിരികള്‍ക്കുവകുപ്പായി പരിണമിക്കുകയും ചെയ്യുന്നത്
വിഷംപുരട്ടിയ മുറിവായേ
നിങ്ങൾക്കു വേദനിക്കൂ.

lisha.anna@outlook.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s