3 കവിതകൾ

By സുരേഷ് കുറുമുള്ളൂർ

വിത
=====
ആരൊക്കെയോ
വിതയ്ക്കുന്നത്
കൊയ്യേണ്ടെനിക്ക്…!

എന്നിലെ ദു:ഖങ്ങൾ
സുഖങ്ങളായൊരിക്കൽ
കതിരിടുമെങ്കിൽ
വിതയൊരു
കവിതയായ്
എന്നിൽ
നിറയട്ടെ!

************

പറയാനുണ്ട്….
=============
ഓരോരോ ഞെട്ടിൽ നിന്ന്
അടരുന്നയിലകളൊക്കെയും
സങ്കടക്കൈവഴികളെന്ന്
താഴെ വീണ് മറ്റുള്ളവർ
ചവിട്ടിക്കടന്നുപോകുമ്പോൾ
മാത്രമാണ് തിരിച്ചറിയുന്നത്.

സ്വാതന്ത്ര്യമെന്നത്
അവനവൻ
തിരഞ്ഞെടുക്കുന്ന
തടവറ ജീവിതമാണ്!

**********

കണ്ണ്
===========
നീയെൻറകക്കണ്ണ്
നീറുന്ന ജീവിതം
മാറാപ്പിൽ ദു:ഖം
കാണുന്നു ചുറ്റും
ഉള്ളുപൊള്ളുമ്പോൾ
മെല്ലെ വിളിക്കുന്നു
കണ്ണാ….
നീയെന്നരികിലില്ലേ!

***********

sureshkurumulloor@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s