“എല്ലാ ശബ്ദവുമകന്നു. പ്രപഞ്ചവും, ജീവജാലങ്ങളും പിന്നെ മ്യണാളനും മാത്രമായി. എന്തു കൊണ്ടോ ഭാരതച്ചിറയോടൊരു ആത്മബന്ധം അയാള്‍ക്കനുഭവപ്പെട്ടിരുന്നു. ജലത്തിന്റേയും മഴയുടേയും അനുഭവം എവിടെനിന്നു ലഭിച്ചാലും മ്യണാളന് തന്നെത്തന്നെ മറക്കും. രാവിന്റെ അനുഗ്രഹത്തില്‍ ചിറ ശാന്തമായി കിടക്കുന്നു. ഇനിയെന്നാണ് ഇവിടേക്ക്…….. “
(ആത്മച്ഛായ)
സുസ്മേഷ് ചന്ത്രോത്ത്
1977 ഏപ്രില്‍ ഒന്നിന് ജനനം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവ പുരസ്കാറ് ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍. ഗീതാഹിരണ്യന്‍ എന്‍ഡോവ്മെന്റ്, ദി.സി.ബുക്സ് നോവല്‍ കാറ്ണിവല് അവാറ്ഡ്-2004, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി അവാറ്ഡ്, സി.വി.ശ്രീരാമന് സ്മ്യതി പുരസ്കാരം, മുണ്ടൂറ്‍ ക്യഷ്ണന്‍കുട്ടി കഥാപുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ്, കെ.എ.കൊടുങ്ങല്ലൂറ് കഥാപുരസ്കാരം, നൂറനാട് ഹനീഫ നോവല്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കഥകള്‍ക്ക് പരിഭാഷകളും, പാഠപുസ്തകപ്പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ താമസം.