Events & Notices

മൂന്നാം വാര്‍ഷികാഘോഷവും ഓണാഘോഷങ്ങളും

കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ മൂന്നാം വാര്‍ഷികവും ഓണാഘോഷങ്ങളും പ്രൗഢമായ സദസ്സിനെ സാക്ഷിനിര്‍ത്തി സെപ്തംബര്‍ 3ന് സമാപിച്ചു. കൊല്‍ക്കത്തയിലെ ബിഹാലയിലുള്ള ശരത് സദന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍.

വൈകിട്ട് 5 ന് ആരംഭിച്ച പരിപാടികള്‍ കലാമണ്ഡലം കൊല്‍ക്കത്തയുടെ സാരഥിയും പ്രശസ്ത നര്‍്ത്തകിയുമായ ഗുരു ഡോ. കലാമണ്ഡലം തങ്കമണിക്കുട്ടി ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനരും മനോരോഗികളുമായ തെരുവുജീവിതങ്ങള്‍ക്ക് അഭയം നല്‍കുന്ന ആശാബാഡിയുടെ സ്ഥാപകനും മദര്‍ തെരേസയുടെ അനുയായിയുമായ ശ്രീ ജോസഫ് ദാസ് മുഖ്യാതിഥിയായി. ഡോ. കലാമണ്ഡലം തങ്കമണിക്കുട്ടിക്കും ശ്രീ ജോസഫ് ദാസിനും ശ്രീ അസീസ് പെരിങ്ങോടിനും കൈരളി സമാജം ട്രസ്റ്റി ശ്രീ രാജീവ് നായര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
തളപ്പ് നാടകത്തിന്റെ കലാസംവിധായകന്‍ ശ്രീ ജയ്‌സണ്‍ ഗുരുവായൂര്‍ വരച്ച പെയിന്റിംഗ് ചടങ്ങില്‍ വച്ച് കൈരളി സമാജത്തിന് സമ്മാനിച്ചു.
സാംസ്‌കാരിക സമ്മേളനത്തിന് ശ്രീ പി. വി വേണുഗോപാലന്‍ സ്വാഗതവും ശ്രീ ടി. അജയ്കുമാര്‍ നന്ദിയും പറഞ്ഞു.

കൊല്‍ക്കത്ത കൈരളി സമാജം വനിതാവിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി, കഴിഞ്ഞ ഒരു വര്‍ഷത്തെ കൈരളി സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററി വീഡിയോ, ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാട്ടുകളെ ആധാരമാക്കി കലാമണ്ഡലം കൊല്‍ക്കത്തയിലെ നര്‍ത്തകികള്‍ അവതരിപ്പിച്ച നൃത്താഞ്ജലി, കൈരളി സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നാടകം തളപ്പ് എന്നിവയാണ് ആഘോഷങ്ങളിലുണ്ടായിരുന്നത്.

കൈരളി സമാജത്തിന്റെ രൂപീകരണത്തില്‍ സമസ്ത മേഖലകളിലും തഴയപ്പെടുന്ന സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. നാടകത്തിലൂടെ മുന്നോട്ടുവച്ച സ്ത്രീശാക്തീകരണം എന്ന പ്രമേയത്തെ അന്വര്‍ത്ഥമാക്കും വിധത്തില്‍, കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ സ്ത്രീ പ്രതിനിധികള്‍ അരങ്ങിലേക്കുയരുകയും അതുവഴി സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നു. ശ്രീജാ കൃഷ്ണദാസ്, ജ്യോതി ജയകുമാര്‍, ഊര്‍മിള നായര്‍, ഗീതാ ഗോപാലന്‍, ഇന്ദിര വേണുഗോപാല്‍, പി. വേണുഗോപാലന്‍, ടി. കെ ഗോപാലന്‍, അജയ്കുമാര്‍, ജയകുമാര്‍, എം. സി കരുണാകരന്‍, വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അരങ്ങിലെത്തി. വി. വി വേണുഗോപാല്‍, ശശിധരന്‍, ഗീതാ വേണുഗോപാല്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

കൈകൊട്ടിക്കളിയില്‍, ശ്രീജാ കൃഷ്ണദാസ്, സ്മിതാ വിജയന്‍, ചൈതന്യ ഗോപാലന്‍, ശ്രീലക്ഷ്മി മോഹന്‍ദാസ്, ഇന്ദിര വേണുഗോപാല്‍, ഗീതാ ഗോപാലന്‍, പുഷ്പ ശശിധരന്‍, ഗീതാ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

 

Onam_2017

മൂന്നാം വാര്‍ഷികാഘോഷവും ഓണാഘോഷങ്ങളും

പ്രിയരേ…
കൊല്‍ക്കത്ത കൈരളി സമാജം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ വരുന്ന സെപ്തംബര്‍ മൂന്നാം തീയതി വൈകിട്ട് 5 മണി മുതല്‍ ബെഹാലെയിലുള്ള ശരത് സദനിലാണ് ആഘോഷപരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. പതിവുപോലെ ഹ്രസ്വമായ സാംസ്‌കാരിക സമ്മേളനം, കെ. കെ. എസ് വനിതാവിഭാഗം ഒരുക്കുന്ന കൈകൊട്ടിക്കളി, കലാമണ്ഡലം അവതരിപ്പിക്കുന്ന സംഗീത നൃത്താഞ്ജലി, കൊല്‍ക്കത്ത കൈരളി സമാജത്തിനുവേണ്ടി അസീസ് പെരിങ്ങോട് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നാടകം ‘തളപ്പ്’ എന്നിവയാണ് മുഖ്യപരിപാടികള്‍.

കലാമണ്ഡലം തങ്കമണിക്കുട്ടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സാമുഹിക പ്രവര്‍ത്തകന്‍ ജോസഫ് ദാസ് ചടങ്ങില്‍ മുഖ്യാതിഥിയാകും. 

സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളേയും ഹൃദയപൂര്‍വ്വം ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.

ടീം കൊല്‍ക്കത്ത കൈരളി സമാജം.

 

Satyarthi

പ്രിയപ്പെട്ട സുഹൃത്തുക്കളേ..,

ദേശാതിര്‍ത്തികള്‍ കടത്തിവിട്ട് മലയാളികളെ പ്രബുദ്ധരാക്കുന്നതില്‍ യാത്രകളും പുസ്തകങ്ങളും വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയുന്നതല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ്, കേരളത്തില്‍ നിന്നും ബംഗാളിലെത്തിയ ബഹുഭൂരിപക്ഷത്തിനും ആശ്രയമായതും വിവര്‍ത്തനഗ്രന്ഥങ്ങളാണ്. കേരളത്തിലെ സാഹിത്യത്തേയും വായനാശീലത്തേയും നവീകരിച്ചതും പുസ്തകങ്ങള്‍തന്നെ.

ഈ വര്‍ഷത്തെ എം. എന്സത്യാര്ത്ഥി പുരസ്കാരം പ്രമുഖ വിവര്‍ത്തകയായ ശ്രീമതി ലീലാ സര്‍ക്കാരിന് ജ്ഞാനപീഠജേതാവ് ശ്രീ എം. ടി വാസുദേവന്‍ നായര്‍ സമര്‍പ്പിക്കുന്നു. ഡോ. ആര്‍സു, ഡോ. ഖദീജാ മുംതാസ്, ഐ. വി ശശാങ്കന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊല്‍ക്കത്ത കൈരളി സമാജവും എം. എന്‍ സത്യാര്‍ത്ഥി ട്രസ്റ്റും മാതൃഭൂമി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങ് 2017 ആഗസ്റ്റ് 22 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ്. കോഴിക്കോടുള്ള കെ. പി കേശവമേനോന്‍ ഹാളില്‍വച്ച് നടത്തുന്ന ഈ പുരസ്‌കാരദാനച്ചടങ്ങിനോടനുബന്ധിച്ച് ലീലാ സര്‍ക്കാര്‍ വിവര്‍ത്തനം ചെയ്ത രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. തുടര്‍ന്ന് പ്രശസ്ത സന്തൂര്‍ വാദകന്‍ ശ്രീ ഹരിദാസ് ആലങ്കോട് സന്തൂര്‍ കച്ചേരി അവതരിപ്പിക്കും.

മലയാളവും ബംഗാളും തമ്മിലുള്ള സാംസ്‌കാരിക സമന്വയത്തിന് മുന്നിട്ടിറങ്ങിയിട്ടുള്ള കലാ സാംസ്‌കാരിക സംഘടനയാണ് കൊല്‍ക്കത്ത കൈരളി സമാജം. സാംസ്‌കാരികവികാസത്തിനും ഭാഷയുടെ ഉന്നമനത്തിനുമായി കൊല്‍ക്കത്ത കൈരളി സമാജം നടത്തിവരുന്ന ശ്രമങ്ങള്‍ക്ക്, തുടര്‍ന്നും നിങ്ങളോരോരുത്തരുടേയും സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഏവര്‍ക്കും സ്വാഗതം.

ടീം കൊല്‍ക്കത്ത കൈരളി സമാജം 

 

ത്രിദിന തബല പരിശീലന ശില്പശാല

സതികാന്ത് ഗുഹ ഫൗണ്ടേഷനും മാത്രയും കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ സഹകരണത്തോടെ ഒരുക്കുന്നു
ത്രിദിന തബല പരിശീലന ശില്പശാല
tabla_workshop
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ച് തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി നടത്തുന്ന മികച്ച പരിശീലന പരിപാടിയാണ് ഈ ത്രിദിന തബല പരിശീലന ശില്പശാല.
നയിക്കുന്നത് ലോകപ്രശസ്ത തബലവാദകരായ പണ്ഡിറ്റ് അനിന്ദോ ചാറ്റര്‍ജിയും ശ്രീ അനുബ്രത ചാറ്റര്‍ജിയും.
വേദി : ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, 318, പ്രാന്തിക് പള്ളി, കൊല്‍ക്കത്ത
തീയതി : 2017 ജൂലൈ 22, 23, 24.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹരിദാസ് mob 8943370047

സാഹിത്യ രചനകള്‍ ക്ഷണിക്കുന്നു. 

 
കൊല്‍ക്കത്ത കൈരളി സമാജം വെബ്‌സൈറ്റിലുള്ള ‘അക്ഷരപ്പൂക്കളം’ സാഹിത്യവിഭാഗത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. കൊല്‍ക്കത്ത കൈരളി സമാജം അംഗങ്ങളല്ലാത്തവര്‍ക്കും രചനകള്‍ അയക്കാം. 
 
കഥ, കവിത, ലേഖനം, യാത്രാവിവരണം, പുസ്തകാസ്വാദനം തുടങ്ങിയ ഏതു വിഭാഗത്തിലേയും രചനകള്‍ പ്രസിദ്ധീകരണത്തിനു പരിഗണിക്കുന്നതാണ്. രചനകള്‍ അനുകരണമോ മുമ്പ് പ്രസിദ്ധീകരിച്ചതോ ആകരുത്. പരമാവധി ഒരു പേജ് വലുപ്പമുള്ള രചനകളാണ് അയക്കേണ്ടത്. കൂടാതെ നിങ്ങളെടുത്ത ഫോട്ടോകളോ വരച്ച ചിത്രങ്ങളോ പ്രസിദ്ധീകരണത്തിനായി അയക്കാവുന്നതാണ്. പ്രസിദ്ധീകരണത്തിനു തെരഞ്ഞെടുത്ത വിവരം പിന്നാലെ അറിയിക്കുന്നതാണ്. അതിനായി ഇ മെയില്‍ വിലാസം കൂടി രചനയോടൊപ്പം വയ്‌ക്കേണ്ടതാണ്. 
 
മലയാളത്തില്‍ എഴുതിയതോ ടൈപ്പ് ചെയ്തതോ ആയ മാറ്ററുകളാണ് അയക്കേണ്ടത്. pdf ഫോര്‍മാറ്റ് പരമാവധി ഒഴിവാക്കുക. മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത മാറ്ററുകളും സ്വീകരിക്കുന്നതല്ല.
 
രചനകള്‍ താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍മാത്രം അയക്കുക.
aksharappookkalam@gmail.com
 
അക്ഷരപ്പൂക്കളത്തിനുവേണ്ടി, 
ടീം കൊല്‍ക്കത്ത കൈരളി സമാജം 

കൈരളി യൂത്ത് ഫെസ്റ്റ് 2017

പ്രിയപ്പെട്ട സുഹൃത്തുക്കളേ.. രക്ഷിതാക്കളേ..

ഇന്നലെ സമാപിച്ച കൈരളി യൂത്ത് ഫെസ്റ്റ് 2017 ഒരു വലിയ വിജയമാക്കിത്തീര്‍ത്തതിന് കൊല്‍ക്കത്തയിലെ മുഴുവന്‍ മലയാളിസമൂഹത്തോടും ഞങ്ങള്‍ നന്ദി പറയുന്നു. ഒപ്പം ഇന്‍ഫോസിസ് ഫൗണ്ടേഷനോടും ഭാരതീയ വിദ്യാഭവനോടും, രക്ഷിതാക്കള്‍, കുട്ടികള്‍, വിധികര്‍ത്താക്കള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയവര്‍, മെഗാഷോ കാണാനെത്തിയവര്‍.. എന്നിങ്ങനെ ഓരോരുത്തരോടും ഞങ്ങള്‍ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇനി വരുന്ന പരിപാടികളിലും കൈരളി സമാജത്തോടൊപ്പമുണ്ടാകണമെന്ന അഭ്യര്‍ത്ഥനയോടെ,

ടീം കൊല്‍ക്കത്ത കൈരളി സമാജം
19/06/2017

Invitation_Card2

Notice for parents of Youth Fest audition participants:

Youth_fest