സന്തൂര്‍ കച്ചേരി

സന്തൂര്‍ കച്ചേരിയും ഭരതനാട്യവും

2017 മാര്‍ച്ച് 25. കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ സാംസ്‌കാരിക കലണ്ടറിലെ സുപ്രധാനമായ കലാവിരുന്നായിരുന്നു സന്തൂര്‍ മാന്ത്രികന്‍ ഹരിദാസ് ആലങ്കോടിന്റെ സന്തൂര്‍ കച്ചേരിയും പ്രശസ്ത ഭരതനാട്യം നര്‍ത്തകിയും ജര്‍മ്മന്‍ സ്വദേശിയുമായ കരീന ലാങ്‌ഫെല്‍ട്ടിന്റെ നൃത്തവിരുന്നും. തബലയിലെ യുവപ്രതിഭ രവി വേണുഗോപാല്‍ സന്തൂറിന് അകമ്പടിയായി. ഇന്‍ഫോസിസ് ഫൗണ്ടേഷനും കൊല്‍ക്കത്ത കലാമണ്ഡലവും ഭവന്‍സ് വിദ്യാമന്ദിറും കൊല്‍ക്കത്ത കൈരളി സമാജവുമായി ചേര്‍ന്ന്  നടത്തിയ ഔട്ട്‌റീച്ച് കള്‍ച്ചറല്‍ പരിപാടിയായിരുന്നു ഇത്.