കൊല്‍ക്കത്ത കൈരളി സമാജം

സംസ്‌കാരത്തിനും ഭാഷയ്ക്കും അതീതമായി കലയേയും സാഹിത്യത്തേയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളേയും കൂട്ടിയിണക്കി കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിച്ചുവരുന്ന സാംസ്‌കാരിക സംഘടനയാണ് കൊല്‍ക്കത്ത കൈരളി സമാജം. സൗജന്യ വിദ്യാഭ്യാസപദ്ധതികള്‍, സാംസ്‌കാരിക സംഗമങ്ങള്‍, സംവാദങ്ങള്‍, പുസ്തകപ്രസാധനം, നൃത്തപരിശീലനപരിപാടികള്‍, വനിതാവേദി… എന്നിങ്ങനെ ഒട്ടേറെ മേഖലകളിലായി കൊല്‍ക്കത്ത കൈരളി സമാജം ഇതിനകം വിജയമുദ്ര ചാര്‍ത്തിക്കഴിഞ്ഞു.

365 ദിവസങ്ങള്‍.. 12 മാസങ്ങള്‍… 4 ആഴ്ചകള്‍.. 7 ദിവസങ്ങള്‍.. കൊല്‍ക്കത്ത കൈരളി സമാജം അവിരാമം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നിച്ച്.. ഒരുമയോടെ.